Friday, September 27, 2019

Fresher's day (august 30th)

കോളേജ് തുടങ്ങിയിട്ട് ഇന്നാണ് ഞങ്ങൾ സീനിയർസിനെ പരിചയപ്പെട്ടത്. കഴിഞ്ഞ ദിവസമായിരുന്നു അവർ അധ്യാപന പരിശീലനം കഴിഞ്ഞു കോളേജിലേക്ക് തിരിച്ചു എത്തിയത്. എന്തായാലും വളരെ നല്ല ഒരു സ്വീകരണം അവർ ഞങ്ങൾക്ക് ഒരുക്കിയിരുന്നു. പാട്ടും, നൃത്തവും, അഭിനയവും, തമാശകളും ഒക്കെ ആയി സമയം പോകുന്നത് പോലും ആരും അറിയുന്നുണ്ടായിരുന്നില്ല. അദ്ധ്യാപകരുടെ സാന്നിധ്യത്തിൽ വളരെ മനോഹരമായും സന്തോഷത്തോടെയും ഒരുപാട് കളിചിരികൾക്കിടയിൽ ആ ദിവസവും  കടന്നു പോയി.






No comments:

Post a Comment

Clinometer

                      Distance and height which cannot be measured directly are computed by measuring angles using a chronometer and using s...