Friday, September 27, 2019

Teachers day (september 5th)

അധ്യാപകരെ ആദരിക്കുന്ന ദിനം അധ്യാപക ദിനമായി ആചരിക്കുന്നു. ഒക്ടോബർ 5ആണ് ലോക അധ്യാപക ദിനമായി യുനെസ്കോയുടെ നേതൃത്വത്തിൽ ആചരിക്കുന്നതെങ്കിലും വിവിധ രാജ്യങ്ങൾ വിവിധ ദിനങ്ങളിൽ ഇത് ആഘോഷിക്കുന്നു. 1961 മുതൽ ഇന്ത്യയിൽ അധ്യാപകദിനം ആചരിച്ചു വരുന്നുണ്ട്. അതി പ്രശസ്തനായിരുന്ന ഒരു അധ്യാപകനും ഇന്ത്യയുടെ രണ്ടാമത്തെ പ്രെസിഡന്റുമായിരുന്ന ഡോ. എസ്. രാധാകൃഷ്ണന്റെ ജന്മദിനമായ സെപ്റ്റംബർ 5ആണ് അധ്യാപക ദിനമായി തിരഞ്ഞെടുത്തിട്ടുള്ളത്. അധ്യാപകരുടെ സാമൂഹ്യ സാമ്പത്തിക പദവികൾ ഉയർത്തുകയും അവരുടെ കഴിവുകൾ പരമാവധി, വിദ്യാർത്ഥികളുടെ ഉന്നമനത്തിനായി ഉപയോഗിക്കുകയും ചെയ്യുന്നതിന് അനുകൂലമായ സാഹചര്യങ്ങൾ സൃഷ്ടിക്കുക എന്നതാണ് ഈ ദിനാചരണത്തിന്റെ ലക്ഷ്യം. 

ഇതിനോട് അനുബന്ധിച്ചു കോളേജിൽ യോഗം നടത്തുകയും ദീപം തെളിയിച്ചു അധ്യാപകരെ ആദരിക്കുകയും ചെയ്തു. തുടർന്ന് സന്ദേശം നൽകുകയും സീനിയർ അധ്യാപകരെ പൊന്നാട അണിയിച്ചു ആദരിക്കുകയും വിവിധ പ്രോഗ്രാമുകൾ നടത്തപ്പെടുകയും ചെയ്തു. അന്നേ ദിവസം സീനിയർ വിദ്യാർഥികൾ ജൂനിയർ വിദ്യാർത്ഥികൾക്ക് ക്ലാസുകൾ എടുക്കുകയും ചെയ്തു. 




















No comments:

Post a Comment

Clinometer

                      Distance and height which cannot be measured directly are computed by measuring angles using a chronometer and using s...