Friday, September 27, 2019

അസോസിയേഷൻ പ്രോഗ്രാം (ഓഗസ്റ്റ്‌ 6th)

വിദ്യാർത്ഥികളുടെ മാനസിക സംഘർഷങ്ങൾ കുറയ്ക്കുന്നതിന് കലകൾക്ക് സാരമായ പങ്കു വഹിക്കാൻ കഴിയും. ഇത് മനസിലാക്കി എല്ലാ വെള്ളിയാഴ്ചയും ഉച്ചകഴിഞ്ഞുള്ള ഒരു പീരിയഡ് അവരുടെ കഴിവുകൾ പ്രദർശിപ്പിക്കുവാനുള്ള വേദി ഒരുക്കുന്നവയാണ് അസോസിയേഷൻ പ്രോഗ്രാമുകൾ. ഇന്ന് ഇതിന്റെ തുടക്കം വളരെ മനോഹരമായി തന്നെ ആരംഭിക്കാൻ സാധിച്ചു. എല്ലാ വിദ്യാർത്ഥികൾക്കും വേദി നൽകുന്നതിലൂടെ അവരിൽ ഉള്ള കഴിവുകൾ മനസിലാക്കാനും ഭയം ഇല്ലാതാക്കാനും കഴിയും. ഇത് ഞങ്ങൾ വളരെ അധികം ആസ്വദിച്ചു. കുറച്ചു സമയത്തേക്ക് എല്ലാ ടെൻഷനുകളും മറന്നു ഞങ്ങൾക്ക് ചിരിക്കുവാൻ സാധിച്ചു എന്നത് ഈ പരിപാടിയുടെ വിജയമായി കരുതുന്നു. ആയതിനാൽ ഇത് എല്ലാ ആഴ്ചയും തുടർന്ന് കൊണ്ട് പോകാൻ തീരുമാനിച്ചു. 



No comments:

Post a Comment

Clinometer

                      Distance and height which cannot be measured directly are computed by measuring angles using a chronometer and using s...