Friday, August 28, 2020

ഓണാഘോഷം 2020


      "മാവേലി നാടുവാണിടും കാലം

        മനുഷ്യരെല്ലാരും ഒന്നുപോലെ

        ആമോദത്തോടെ വസിക്കും കാലം

         ആപത്തെങ്ങാർക്കും ഒട്ടില്ലതാനും

         കള്ളവുമില്ല ചതിയുമില്ല

         എള്ളോളമില്ല പൊളി വചനം

          കള്ളം പറയും ചെറുനാഴിയും

          കള്ളത്തരങ്ങൾ മറ്റൊന്നുമില്ല "

ചിങ്ങ മാസം മലയാളികൾക്ക് ഉത്സവത്തിന്റെ കാലമാണ്.മലയാളികളുടെ ദേശീയ ഉത്സവമായ ഓണം ചിങ്ങ മാസത്തിലെ തിരുവോണ നാളിൽ കൊണ്ടാടുന്നു.

കോവിഡ് 19 കാരണം സാമൂഹ്യ അകലം പാലിച്ചും ബന്ധുവീടുകളിലേക്കുള്ള സന്ദർശനം പരമാവധി കുറച്ചും ഈ വർഷവും എല്ലാവരും ഓണം കുടുംബങ്ങളോടൊപ്പം മനോഹരമായി ഓണം ആഘോഷിച്ചു. ഗൂഗിൾ മീറ്റ് പ്ലാറ്റഫോമിൽ കൂടി മനോഹരമായി ഓഗസ്റ്റ്‌ 28 നു കലാലയം ആഘോഷിച്ചു. ഓൺലൈൻ ആയി വിവിധ മത്സരങ്ങൾ നടത്തുകയും ചെയ്തു.

ഓൺലൈൻ അത്തപ്പൂക്കള മത്സരവും ഫോട്ടോഗ്രഫി മത്സരവും മലയാള മങ്ക മത്സരം, ഓണപ്പാട്ട് മത്സരം, ഓൺലൈൻ മാവേലി ഒക്കെയായി ആഘോഷങ്ങൾ പൊടിപൊടിച്ചു.

അധ്യാപകർ എല്ലാവരും ആശംസകൾ അറിയിച്ചു. പ്രതിസന്ധികളിലും സാധ്യതകളെ യഥോചിതം പ്രയോജനപ്പെടുത്താൻ കഴിഞ്ഞതിൽ ഒരു ചാരിതാർത്ഥ്യം എല്ലാവർക്കും അനുഭവപ്പെട്ടു. അതിലുപരി എല്ലാർക്കും ഒരുമിച്ചു സമയം ചിലവിടാനും ആഘോഷിക്കാനും കഴിഞ്ഞതിൽ ഒരുപാട് സന്തോഷവും തോന്നി.





Saturday, August 15, 2020

Independence day celebration 2020

    സൂര്യൻ അസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ അധിപരെ മുട്ടുകുത്തിച്ചു ഓഗസ്റ്റ്‌ 14നു അർദ്ധരാത്രി ഭാരതം സ്വാതന്ത്ര്യം നേടിയെടുത്തു. ഇതിന്റെ ഓർമ്മക്കായി എല്ലാ വർഷത്തെയും പോലെ ഈ വർഷവും ഓഗസ്റ്റ്‌ 15 സ്വാതന്ത്ര്യ ദിനമായി ആചരിച്ചു. എന്നാൽ കോവിഡ് 19 പശ്ചാത്തലത്തിൽ ആഘോഷങ്ങൾ മിതപ്പെടുത്തുകയും ഓൺലൈൻ ആയി ചുരുക്കുകയും ചെയ്തു.ഏതു പ്രതിസന്ധികളെയും അതിജീവിക്കുവാൻ കഴിവുള്ള ഭാരതം കോവിഡിനെയും അതിജീവിക്കും എന്ന ഉറപ്പിൽ എല്ലാ ഇന്ത്യക്കാരും സ്വാതന്ത്ര്യ ദിനം ഏറ്റവും സന്തോഷത്തോടെ തന്നെ ആചരിച്ചു. ഞങ്ങളുടെ കോളേജ് ഗൂഗിൾ മീറ്റ് എന്ന പ്ലാറ്റഫോമിൽ ഒത്തു കൂടുകയും അധ്യാപകർ സന്ദേശം നൽകുകയും വിവിധ മത്സരങ്ങൾ ആയ പ്രസംഗ മത്സരം, ക്വിസ്, പ്രച്ഛന്നവേഷ മത്സരം, പോസ്റ്റർ നിർമാണം, ഉപന്യാസ മത്സരം തുടങ്ങിയവ nadathukayundayi. 










Wednesday, August 5, 2020

College youtube channel inaguration

 കോളേജിന്റെ പ്രവർത്തനങ്ങൾ കൂടുതൽ സുതാര്യമാക്കുന്നതിനും കൂടുതൽ ആളുകളിലേക്ക്‌ എത്തിക്കുന്നതിനുമായി ഉള്ള ചർച്ചകളിൽ ഒരു യൂട്യൂബ് ചാനൽ എന്ന ആശയം മുമ്പോട്ടു വന്നിരുന്നു. അതിന്റെ സാക്ഷാകരമായിരുന്നു ഓഗസ്റ്റ്‌ 5 നു ഗൂഗിൾ മീറ്റ് എന്ന പ്ലാറ്റഫോമിലുടെ നടന്നത്. 


https://www.youtube.com/channel/UCtX6Od9VzpcyvA7Cp00SHtg






Clinometer

                      Distance and height which cannot be measured directly are computed by measuring angles using a chronometer and using s...