Friday, September 27, 2019

Independence day clebration on august 15

ബ്രിട്ടീഷ് അടിച്ചമർത്തലിനെതിരെ പോരാടി സ്വാതന്ത്ര്യം എന്ന ഭാരതീയരുടെ അവകാശം തിരികെ നേടിയെടുത്തതിന്റെ ആവേശപ്പൂർവ്വമായ ഓർമ പുതുക്കൽ ആണ് ഓരോ ഓഗസ്റ്റ്‌ 15ഉം. രാജ്യമെങ്ങും ത്രിവർണ പതാക വാനോളം ഉയർത്തുമ്പോൾ വേഷത്തിന്റെയും ഭാഷയുടെയും അതിർത്തികൾ എല്ലാം മറന്നു ഓരോ ഭാരതീയനും അഭിമാനത്തിന്റെ കൊടുമുടിയിലെത്തും. സൂര്യൻ അസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ അധിപരെപോലും മുട്ടുമടക്കിച്ച, നിശ്ചയദാർഢ്യത്തോടെ, ആത്മബലത്തോടെ പോരാടിയ നമ്മുടെ പൂർവികരുടെ കഥകൾ പുതുതലമുറക്കാർക്കായി വീണ്ടും മടുപ്പില്ലാതെ പറയും, ഓരോ ഭാരതീയനും. 1947 ഓഗസ്റ്റ്‌ 15നു ഇന്ത്യ ബ്രിട്ടീഷുകാരുടെ കൈയിൽ നിന്ന് സ്വാതന്ത്ര്യം നേടിയെടുത്തു. ഇതിന്റെ ഓർമക്കായി  എല്ലാ വർഷവും e ദിവസം സ്വാതന്ത്ര്യ ദിനമായി ആചരിക്കുന്നു. 
ഞങ്ങളും 73 ആമതു സ്വതന്ത്ര്യ ദിനം കോളേജിൽ ആഘോഷിച്ചു. രാവിലെ പതാക ഉയർത്തിയതിന് ശേഷം നടത്തിയ യോഗത്തിൽ അധ്യാപകർ  സ്വാതന്ത്ര്യ ദിന സന്ദേശം നൽകുകയും, വിദ്യാർഥികൾ ദേശഭക്തി ഗാനങ്ങൾ ആലപിക്കുകയും, സ്വാതന്ത്ര്യ സമര കാലഘട്ടമായി ബന്ധപ്പെട്ട ക്വിസ് മത്സരവും essay writing കോമ്പറ്റിഷൻ ഉം നടത്തുകയുണ്ടായി. കൂടാതെ വിവിധ പരിപാടികൾ അവതരിപ്പിക്കയും ചെയ്തു. 






Essay writting competition



No comments:

Post a Comment

Clinometer

                      Distance and height which cannot be measured directly are computed by measuring angles using a chronometer and using s...