Tuesday, November 3, 2020

Workshop On Music EDU 301.3

 Workshop On Music EDU 301.3

Edu 301.3, ആർട്ട്‌ & എസ്തറ്റിക് എഡ്യൂക്കേഷന്റെ ഭാഗമായി ഒരു വർക്ഷോപ് നടത്തുകയുണ്ടായി. ഡോ. ഭുവനചന്ദ്രൻ നായർ സർ ക്ലാസ്സ്‌ എടുത്തു. അദ്ദേഹം കവി, എഴുത്തുകാരൻ,വാഗ്മി,നാടക ഗവേഷകൻ എന്നീ നിലകളിൽ പ്രശസ്തനാണ്. 1995ൽ  ലിറ്ററെച്ചർ ലും തീയേറ്റർ ആർട്സിലും phD കരസ്തമാക്കി. "ഋതുമൊഴി " ഉൾപ്പെടെ ധാരാളം പുസ്തകങ്ങളുടെ രചയിതാവ്. ഏറ്റവും നല്ല ഗാനരചയിതാവിനുള്ള 2010 ലെ പ്രത്യേക ജൂറി പുരസ്‌കാരം ഉൾപ്പെടെ ധാരാളം പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്. അധ്യാപനത്തിൽ സംഗീതത്തെ എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാം എന്നും ഹൈസ്കൂൾ വിഭാഗത്തിലെ ഒരു പാഠഭാഗം സംഗീതരൂപേണേ അവതരിപ്പിക്കുക എന്നതും ആയിരുന്നു ഈ പ്രോഗ്രാമിന്റെ പ്രധാന ലക്ഷ്യം.രാവിലെ 9.30 ക്കു തുടങ്ങിയ ക്ലാസ്സിന്റെ ആദ്യ ഘട്ടത്തിൽ ഭുവനചന്ദ്രൻ സർ വിവിധ തരത്തിലുള്ള സംഗീതത്തെ കുറിച്ചും അതിന്റെ താളം,സംഗതിയെ കുറിച്ചും അദ്ദേഹത്തിന്റെ ധാരാളം അനുഭവങ്ങളും കുട്ടികളുമായി പങ്കുവെച്ചു.ഉച്ചക്ക് ശേഷം അദ്ദേഹം കുട്ടികളെ പല ഗ്രൂപ്പുകളായി തിരിച്ചു. ഓരോ ഗ്രൂപ്പും അവരവർക്കു സംഗീതത്തിലൂടെ അവതരിപ്പിക്കാൻ കഴിയുന്ന പാഠഭാഗങ്ങൾ തിരഞ്ഞെടുത്തു ഗാനം എഴുതി ഉണ്ടാക്കി.

                        ഞാൻ 5മത്തെ ഗ്രൂപ്പിലായിരുന്നു.എന്റെ ഗ്രൂപ്പിൽ ഉള്ള മറ്റു കുട്ടികൾ ദേവാനന്ദ്,അൻസു,ലിജി,ജ്യോതിസ് എന്നിവരായിരുന്നു.9ലെ ഘനരൂപങ്ങൾ എന്ന പാഠഭാഗം ആയിരുന്നു ഞങ്ങൾ തിരഞ്ഞെടുത്തത്.ഈ വിഷയവുമായി ബന്ധപ്പെട്ട് ഞങ്ങൾ ഒരു തുള്ളൽ പാട്ടു എഴുതുകയും അതു അവതരിപ്പിക്കുകയും ചെയ്തു.

വളരെ നല്ല ഒരു അനുഭവമായിരുന്നു ഈ വർക്ഷോപ്.എല്ലാവരും നന്നായി ആസ്വദിച്ചു.












No comments:

Post a Comment

Clinometer

                      Distance and height which cannot be measured directly are computed by measuring angles using a chronometer and using s...